Friday, May 6, 2011

അപ്പൂപ്പന്‍ താടി






പ്രണയം പൂത്തുലഞ്ഞ
നാളുകളില്‍
നീയെനിക്കിട്ട പേരായിരുന്നു
അപ്പൂപ്പന്‍ താടി എന്ന്
നീയെന്ന സ്വപ്നങ്ങളുമായ് ഞാന്‍
അതിരുകളില്ലാതെ പാറി നടന്നു

കാലം എന്നിലവശേഷിപ്പിച്ച
തേങ്ങലായ് നീ മാഞ്ഞു പോയിട്ടും..
ഞാനിന്നും ഒരു അപ്പൂപ്പന്‍ താടി കണക്കെ
പാറി നടക്കുന്നു..
നീയെന്ന ഓര്‍മ്മകളില്‍ ..
നിലയില്ലാതെ.....

Sunday, April 10, 2011

കണ്ണീര്‍ മഴ..!!



ഒരു മഴ
മണ്ണിനെ നനയ്ക്കാതെ..
മനസ്സ് താണുപ്പിക്കാതെ...
പാതിയിലെവിടെയോ തോര്‍ന്ന് പോയി..

വേറൊന്ന്
പെരുമഴയായ് ഇപ്പോഴും പെയ്യുന്നു
തോരാത്ത എന്‍റെ
കണ്ണീര്‍ മഴ....