Monday, April 5, 2010

പെയ്തെങ്കിൽ..........


ഒരു മഴ പെയ്തിരുന്നെങ്കിൽ....
മണ്ണിനെ നനയിക്കാനല്ല.....
പുൽനാമ്പുകൾ മുളക്കാനുമല്ല..
എന്റെ മനസ്സൊന്നു തണുപ്പിക്കാൻ.......
എന്റെ നോവുകളെ മായ്ച്ചുകളയാൻ......
നൊമ്പരപ്പെടുത്തുന്ന എന്റെ ഓർമ്മകളിലേക്ക്
ഒരു മഴ പെയ്തെങ്കിൽ.....

ഞാൻ................!


ഇന്നലത്തെ രാത്രിമഴ എന്നോട് പറഞ്ഞു
ഞാനീ പെയ്യുന്നതു നിനക്കായുള്ള കണ്ണീർമഴയാണെന്ന്..

സഖീ......
നീയും എത്രയോ വട്ടം പറഞ്ഞിരിക്കുന്നു
എനിക്കു വേണ്ടി കരയുന്ന രാ‍ത്രികളെ കുറിച്ച്..

ഞാനോ...
നിനയ്ക്കായ് പെയ്യാൻ ഒരുതുള്ളി മിഴിനീരു പോലുമില്ലാതെ..
ഈ മണൽകാട്ടിൽ...
ഒന്നു വിതുമ്പാൻ പോലുമാവാതെ.....

ഞാനും നീയും പിന്നെ മഴയും .......


എനിക്കും നിനക്കുമിടയിൽ എന്നും മഴയുണ്ടായിരുന്നു....
ഒരു ചാറ്റൽമഴയിലാണല്ലൊ ആദ്യമായി നിന്നെ കണ്ടതു
ഞാനിപ്പോഴും ചിന്തിക്കാറുണ്ട് അന്ന്
മഴനൂലുകളിൻ തൂങ്ങിയിറങ്ങിയതായിരുന്നോ നീയെന്ന്....
പുലരിമഴ നനച്ച നടപ്പാതകളിൽ കണ്ട് മുട്ടിയിരുന്നത്
മഴയുടെ ശേഷിപ്പില്‍ പെയ്യുന്ന മരങ്ങൾക്കിടയിലൂടെ നടന്നത്....
ചാറ്റൽ മഴയിലെ ബൈക്ക് യാത്രകള്‍ ....
വേനൽമഴ പെയ്ത പകലിലായിരുന്നല്ലൊ
നമ്മളൊരുമിച്ച് ജിവിതം തുടങ്ങിയതും.....
പിന്നീടെപ്പോഴോ ദുരന്തങ്ങള്‍ ഒരു പേമാരിയായി പെയ്ത് നമുക്കിടയിൽ ഒരു പുഴയായി .
ഞാനിക്കരയും നീ അക്കരയുമായി.......
എന്തേ നീ പറഞ്ഞത് നമ്മളൊരുമിച്ച് രാത്രി മഴ കണ്ടിരുന്ന
ആ ജനവാതിലുകൾ ഇപ്പോൾ തുറക്കാറില്ലെന്ന്...?
എനിക്കൊപ്പം മഴയേയും നീ.......?
ഇവിടെ ഞാനിപ്പഴും നിന്റെ വിരഹത്തിൽ കണ്ണീർമഴ പൊഴിച്ചുകൊണ്ടിരിക്കുന്നു ...
പ്രിയേ അറിയുക എനിക്കും നിനക്കുമിടയിൽ ഇന്നും മഴയുണ്ട്....